തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു.



 തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ച് എട്ട് പേർ മരിച്ചു. ജംബുനാഥപുരത്തിന് സമീപം തുറയൂര്‍-മുസിരി റോഡിലാണ് ഞായറാഴ്ച അപകടമുണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. തഞ്ചാവൂരിലെ ഒരു ഇഷ്ടികകളത്തിൽ ജോലി ചെയ്യുന്നവരാണ് മരിച്ചത്. സഹപ്രവർത്തകന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് വരുന്ന വഴിയാണ് വാൻ അപകടത്തിൽപ്പെട്ടത്. പത്ത് പേരാണ് വാനിനുള്ളിലുണ്ടായിരുന്നത്.

മരിച്ചവരിൽ തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപ്പള്ളി മഹാരാജപുരം സ്വദേശിയായ എ. ശക്തിവേൽ (45) ഉൾപ്പെടുന്നു


സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഗുരുതരമായി പരുക്കേറ്റ് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേർക്കും മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ആശുപത്രി അധികൃതർക്കും മുഖ്യമന്ത്രി നിർദേശം നൽകി. പരുക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് എക്സിലൂടെ അറിയിച്ചു

 

Post a Comment

Previous Post Next Post