സഹോദരിക്കൊപ്പം കളിക്കാനിറങ്ങിയ പത്തുവയസ്സുകാരി കൊടുരാറ്റിൽ മുങ്ങിമരിച്ചു



​കോട്ടയം: സഹോദരിക്കൊപ്പം വീടിന് സമീപം കളിക്കാനിറങ്ങിയ പത്തുവയസ്സുകാരി കൊടുരാറ്റിൽ മുങ്ങിമരിച്ചു. മറിയപ്പള്ളി മുട്ടം കുരയ്ക്കാലാട്ടുചിറയിൽ വിനോദ് കുമാറിന്റെ മകൾ ദേവപ്രിയയാണ് മരിച്ചത്. നാട്ടകം ഗവ. വി.എച്ച്.എസ്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

​സഹോദരിക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post