കൊല്ലം പത്തനാപുരം പട്ടാഴിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കലയപുരം സ്വദേശിനി ക്രിസ്റ്റിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ബിനു തോമസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബകലഹമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും കുറച്ചുനാളുകളായി അകന്നു കഴിയുകയായിരുന്നു. വീട്ടിൽ ക്രിസ്റ്റിയുടെ സാധനങ്ങൾ എടുക്കുന്നതിനായി എത്തിയപ്പോഴാണ് ബിനു തോമസ് പ്രകോപിതനാകുകയും ഭാര്യയെ വെട്ടിക്കൊല്ലുകയും ചെയ്തത്. തുടർന്ന് അവിടെനിന്ന് പോയ ബിനുവിനെ കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
