ഇടുക്കി: ബൈസൻവാലി നെല്ലിക്കാടിന് സമീപം ഓട്ടോ ഡ്രൈവർ വെട്ടേറ്റു മരിച്ചു. പ്രദേശവാസിയായ പ്രഭു ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രഭുവിനെ നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണമോ പ്രതികളെക്കുറിച്ചുള്ള വിവരങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
