അപകടത്തിൽ ഗുരുതര പരിക്കേറ്റയാൾ മരിച്ചു



കുന്നംകുളം - തൃശ്ശൂർ റോഡിൽ കഴിഞ്ഞദിവസം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികൻ കുന്നംകുളം വെസ്റ്റ് മങ്ങാട് ചീരൻ വീട്ടിൽ കൊച്ചുണ്ണി മകൻ ജോയ് (60 ) മരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഇന്ന് മരണം സംഭവിച്ചത്.


കുന്നംകുളത്തേക്ക് വന്നിരുന്ന രണ്ട് പിക്കപ്പ് വാഹനങ്ങളും ഒരു ബൈക്കും ഒരു ഓട്ടോറിക്ഷയുമാണ് തൃശ്ശൂർ റോഡിൽ അപകടത്തിൽപ്പെട്ടത്.

അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.


മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടതിനു ശേഷം സംസ്കരിക്കും

 ഭാര്യ ഷാജി

മകൻ ജസ്റ്റിൻ, മകൾ സോനാ ,മരുമകൾ സോഫി,

മാതാവ് ലീല


ആദരാഞ്ജലികൾ 


#Kunnamkulam #Thrissur #RoadAccident #AccidentDeath #VoiceOfThrissur

Post a Comment

Previous Post Next Post