തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം



​തൃശൂർ: പെരിങ്ങോട്ടുകരയ്ക്ക് സമീപം കീഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കീഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്.

​വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. സന്തോഷിന്റെ കൈയിൽ വെട്ടരിവാൾ ഉണ്ടായിരുന്നതായും, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

​തൃശൂരിൽ 'ലക്ഷ്മി ഇലക്ട്രോണിക്സ്' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.



Post a Comment

Previous Post Next Post