ഓട്ടോറിക്ഷ അപകടത്തിൽ എടത്തനാട്ടുകര സ്വദേശിക്ക് ദാരുണാന്ത്യം


പാലക്കാട്: എടത്തനാട്ടുകര പൊൻപാറ ഭാഗത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. എടത്തനാട്ടുകര സ്വദേശി പാറമ്മൽ ഷൗക്കത്താണ് മരിച്ചത്.


നവംബർ 20ന് വൈകിട്ട് 4.45 ഓടെ പൊൻപാറ–വട്ടമല–കരുവാരകുണ്ട് റൂട്ടിലെ വട്ടമല നിരവ് ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ ഷൗക്കത്തിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post