മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം



തൃശ്ശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര പള്ളം സ്വദേശികളായ തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി-അനു ദമ്പതികളുടെ മകൻ ഏയ്ബൽ ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. മിഠായി കഴിക്കുന്നതിനിടെ അബദ്ധത്തിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ട കുട്ടിയെ വീട്ടുകാർ ഉടൻതന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post