കൊച്ചി: ഇന്ധന ടാങ്കർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചന്തിരൂർ കണ്ടത്തിൽപറമ്പിൽ നാരായണൻകുട്ടി (65) ആണ് മരിച്ചത്. ഇൻഡസ്ട്രിയൽ ഗ്യാസ് വിതരണ സ്ഥാപനമായ ഇരുമ്പനം എ.കെ. ഗ്യാസ് ഏജൻസീസ് ഉടമയാണ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ എറണാകുളം മരട് കൊട്ടാരം ജംക്ഷനിലെ വളവിലായിരുന്നു അപകടം. ഇരുമ്പനത്തു നിന്ന് ഇന്ധനം നിറച്ചു പോകുകയായിരുന്ന ടാങ്കർ ലോറി നാരായണൻകുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഭാര്യ: പ്രഭാവതി. മക്കൾ: അഖിൽ, അനന്തു.
