കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി ട്രാൻസ്ഫോർമറിന് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. അത്തായക്കുന്ന് പുല്ലുപ്പി സ്വദേശി സുനിൽ കുമാർ (40 ) ആണ് മരണപ്പെട്ടത്.
കുഞ്ഞിപ്പള്ളി ട്രാൻസ്ഫോർമറിന് സമീപത്തുവെച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെത്തുടർന്ന് പ്രദേശത്ത് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.
മൃതദേഹം ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
