തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് കരിന്തളം മുക്കട കുണ്ടൂരിലെ കെ. ഉണ്ണി–എൻ. കെ. ലീല ദമ്പതികളുടെ മകൻ എൻ. കെ. വൈഷ്ണവ് (27) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാത്രിയോടെയാണ് റെയിൽവേ ട്രാക്കിന് സമീപം വൈഷ്ണവിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ കുണ്ടൂർ ഓഫീസിലും തുടർന്ന് എൻ. കെ. രാജന്റെ വസതിയിലും പൊതുദർശനത്തിന് വെച്ച ശേഷം കൊണ്ടോടി പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. എൻ. കെ. വൈശാഖ് ആണ് പരേതന്റെ സഹോദരൻ.
