അശാസ്ത്രീയ റോഡ് നിർമ്മാണം; നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് വയലിൽ താഴ്ന്നു



കോഴിക്കോട്: ആയഞ്ചേരി–തിരുവള്ളൂർ റോഡിൽ വീതി കുറഞ്ഞ ഭാഗത്ത് നിയന്ത്രണം വിട്ട കാർ റോഡരികിലെ ചാലിനോട് ചേർന്ന താഴ്ചയിലേക്ക് ഇറങ്ങി സമീപത്തെ വയലിൽ താഴ്ന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.


റോഡിന്റെ വീതി കുറഞ്ഞ ഭാഗത്തുകൂടി കടന്നുപോകുന്നതിനിടെ കാർ റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം സമീപത്തെ വയലിലേക്ക് താഴ്ന്നുപോയി.


അപകടത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. റോഡിലെ നിർമ്മാണ അപാകതകൾ പരിഹരിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Post a Comment

Previous Post Next Post