വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. അഴിയൂർ അണ്ടികമ്പനിക്ക് സമീപം കളത്തിൽ സജ്നഘറിൽ ഷൗക്കത്തലി (50)യാണ് മരിച്ചത്.
ഐ.എൻ.എൽ പ്രവർത്തകനാണ്. മാധ്യമം പത്രം മുൻ ഫീൽഡ് ഓഫീസറായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്ത്യം സംഭവിച്ചു.
ഉപ്പ: എരിക്കിൽ ഉമ്മർ
ഉമ്മ: ആസിയ
സഹോദരങ്ങൾ: മുഹമ്മദ് അലി, സഫിയ, സൽമ, സജ്ന, സീനത്ത് (ഐഡിയൽ മദ്രസ അധ്യാപിക, അഴിയൂർ)
