ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് രണ്ടു മരണം



ന്യൂഡൽഹി: ഡൽഹിയിലെ ജ്വാല നഗറിൽ രണ്ടുനില ക്കെട്ടിടം തകർന്നുവീണ് മൂന്നുവയസുകാരനുൾപ്പടെ രണ്ടുപേർ മരിച്ചു. നാ ലുപേർക്ക് പരിക്കേറ്റു.കെട്ടിടത്തിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലുമുണ്ടായിരുന്നവരാണു മരിച്ചത്. ഇ ന്നലെ രാവിലെ 10.15ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയു ൾപ്പടെയുള്ള അടിയന്തര സഹായസംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നട ത്തി.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കു ടുങ്ങിക്കിടക്കുന്നില്ലെന്ന് അധികൃതർ വ്യക്ത മാക്കി.

Post a Comment

Previous Post Next Post