തൃശൂർ: വാടാനപ്പള്ളിയിൽ യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏങ്ങണ്ടിയൂർ കല്ലുങ്കൽ വീട്ടിൽ ജയന്റെ മകൻ ജിതിനാണ് (26) മരിച്ചത്. അഞ്ചാംകല്ലിലെ വീടിന്റെ മുകളിലെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
ജിതിന്റെ കഴുത്തിൽ മുണ്ടും ഇലക്ട്രിക് വയറും ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. പെൺസുഹൃത്തിന്റെ അമ്മയാണ് ജിതിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം ജിതിന്റെ വീട്ടിൽ വിവരമറിയിച്ചത്.
വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ജിതിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
