താമരശ്ശേരി ചുരത്തില്‍ തീ പിടുത്തം,അണക്കാനുള്ള ശ്രമം തുടരുന്നു

 താമരശ്ശേരി  ചുരത്തില്‍  തീപിടുത്തം.ആറാം വളവിന് മുകളിലായി ഹെെവേയിലാണ് ആദ്യം തീ പടര്‍ന്നത്.കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സ്,ഫോറസ്റ്റ്,ചുരം സംരക്ഷണ സമിതി എന്നിവരുടെ നേതൃത്തത്തില്‍ തീ അണക്കാനുള്ള ശ്രമത്തിലാണ്.


തീ അണക്കല്‍ തുടരുന്നതിനാല്‍ ചുരത്തില്‍ ഭാഗിക ഗതാഗത തടസ്സം നേരിടുകയാണ്.


ഫയര്‍ വാഹനത്തിന് കൂടുതല്‍ ഭാഗത്തേക്ക് വെള്ളമെത്തിക്കാന്‍ സാധിക്കാത്തതും ഉയര്‍ന്ന ചൂടും,കാറ്റും കാരണം തീ നിയന്ത്രണ വിധേയമാക്കല്‍ ശ്രമകരമാണ്.


ചൂടു കൂടിയതോടെ മലകള്‍ കത്തുന്നത് നിത്യ സംഭവമാണ്.ഇന്നലെ രാത്രി   മരുതിലാവ് ഭാഗത്ത് 

തീ പടര്‍ന്ന് ഏക്കര്‍കണക്കിന് സ്ഥലം കത്തിയിരുന്നു.


Post a Comment

Previous Post Next Post