ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു മറിഞ്ഞു വീട്ടമ്മ മരിച്ചു

കോട്ടയം 

കുറവിലങ്ങാട്: ഞീഴൂര്‍ റോഡില്‍ കുടുക്കമറ്റം ഭാഗത്ത് ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു മറിഞ്ഞു വീട്ടമ്മ മരിച്ചു.

ഒരു വയസുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കു പരുക്ക്. ഞീഴൂര്‍ ചായംമാവ് കൊള്ളു മാക്കീല്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ശാരദ (65) ആണ് മരിച്ചത്. കൃഷ്ണന്‍കുട്ടി (70), മകന്‍ അനീഷിന്റെ ഭാര്യ സുജിത (30), ഒരു വയസ്സുള്ള കുട്ടി എന്നിവര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയ്ക്ക് നിസാര പരുക്ക് മാത്രം.

ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. കൃഷ്ണന്‍കുട്ടിയും കുടുoബവും സഞ്ചരിച്ച ഓട്ടോറിക്ഷ കാട്ടാമ്ബാക്ക് ഭാഗത്തു നിന്നു കുറവിലങ്ങാട്ടേയ്ക്ക് വരുമ്ബോള്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയുടെ അടിയില്‍ കുടുങ്ങിയ ശാരദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൃഷ്ണന്‍കുട്ടി, സുജിത എന്നിവര്‍ക്കു സാരമായ പരുക്കുണ്ട്




Post a Comment

Previous Post Next Post