അമ്പലപ്പുഴ: വീട്ടുജോലിക്കു പോയ
ഗൃഹനാഥ അജ്ഞാത
വാഹനമിടിച്ച് മരിച്ചു. പുന്നപ്ര
വടക്ക് പഞ്ചായത്ത് വാടയ്ക്കൽ
മഞ്ചു ഭവനിൽ ശീലാവതി (66)
ആണ് മരിച്ചത്. ഇന്ന് പുലർച്ചെ
പറവൂർ പബ്ലിക് ലൈബ്രറിക്ക്
സമീപത്തെ വീട്ടിലേക്ക് ജോലിക്ക്
സഹായിക്കാനായി
പോകുമ്പോഴായിരുന്നു അപകടം.
ഇടിച്ച വാഹനം നിർത്താതെ
പോയി. പുന്നപ്ര പൊലീസ്
മേൽനടപടി സ്വീകരിച്ച് വണ്ടാനം
മെഡിക്കൽ കോളേജ് ആശുപത്രി
മോർച്ചറിയിൽ പോസ്റ്റ്മോർട്ടം
നടത്തി മൃതദേഹം
ബന്ധുക്കൾക്ക് വിട്ടു നൽകി.
ഭർത്താവ് ഗോപി. മക്കൾ:
മുരുകേശ്, മഞ്ചു. മരുമക്കൾ:
രാജി, രാജേഷ്.