പയ്യനാട് ചോലക്കൽ ആംബുലൻസും സ്കൂട്ടാറും ബൈക്കും കൂട്ടി ഇടിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

 മഞ്ചേരി പാണ്ടിക്കാട് റോഡിലെ അത്താണി    പയ്യനാട് ചോലക്കൽ ആംബുലൻസും സ്കൂട്ടാറും ബൈക്കും കൂട്ടി ഇടിച്ച്  പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യനാട് കെ.സി.ജെ.എം. എച്ച്.എസ് യത്തീംഖാനയിലെ അധ്യാപകനായ പിലാക്കൽ പുഴങ്കാവ് റോഡിലെ കുന്നത്താടി അബ്ദുറസാഖ് മുസ്​ലിയാരാണ് (60) മരിച്ചത്. 


കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 4.50ന് കുട്ടിപ്പാറ അത്താണിക്കലിലാണ് അപകടം.

റസാഖ് മുസ്‍ലിയാർ ഓടിച്ച സ്കൂട്ടർ റോഡിൽനിന്നും എതിർദിശയിലേക്ക് തിരിക്കുന്നതിനിടെ പിന്നിൽ വന്ന ആംബുലൻസ് സ്കൂട്ടറിലും പിന്നീട് പാണ്ടിക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ റസാഖ് മുസ്‍ലിയാർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച രാത്രി 12ഓടെയോടെയാണ് മരിച്ചത്.

ഭാര്യ: കാരാപറമ്പിൽ ഫാത്തിമ (നെല്ലിക്കുത്ത്). 

മക്കൾ: അജ്മൽ തൗഫീഖ് (അധ്യാപകൻ, എച്ച്.എസ്.എ.യു.പി സ്കൂൾ പാപ്പിനിപ്പാറ), അബു ത്വാഹിർ, ഹസ്ന സഫൂറ.


Post a Comment

Previous Post Next Post