ഇടുക്കി പന്ത്രണ്ടു വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 ഇടുക്കി: പന്ത്രണ്ടു വയസുകാരനെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


നെടുംകണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ ജോഷിയുടെ മകന്‍ അനന്തു (12) ആണ് മരിച്ചത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. താലൂക്ക് ഓഫീസ് സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്സിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കള്‍ ഇരുവരും ഊമയും, ബധിരരുമാണ്. പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മരണ കാരണം അറിയാന്‍ കഴിയൂയെന്ന് നെടുംകണ്ടം പോലീസ് അറിയിച്ചു.



Post a Comment

Previous Post Next Post