വണ്ടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച്
യുവാവ് മരിച്ചു. പാണ്ടിക്കാട്
കുഴിക്കാട്ട്പറമ്പിൽ ത്രാശ്ശേരി അബ്ദുറഹ്മാന്റെ
മകൻ സൈഫു റഹീം (22) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തോടെ നടുവത്ത്
പച്ചിക്കൽ ചോലയിലാണ് അപകടം.
ഓടിക്കൂടിയ നാട്ടുകാർ പെരിന്തൽമണ്ണ
സ്വകാര്യ ആശുപത്രിയിലും പിന്നിട്
കോഴിക്കോട് മെഡിക്കൽ കോളേജിലും
പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ക
പുലർച്ചെ അഞ്ചോടെ മരിച്ചു.