ഗുരുവായൂർ
തൈക്കാട് ബൈക്കിടിച്ച്
കാൽനടയാത്രികന് പരിക്കേറ്റു. കൂനംമൂച്ചി
തരകൻ രാജനാണ് പരിക്കേറ്റത്. ഇന്ന്
രാവിലെ 11 മണിയോടെ തൈക്കാട്
കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപത്ത്
വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ
ഗുരുവായൂർ ആക്ട്സ് ആംബുലൻസ്
പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.