ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ കാല്‍വഴുതി വീണ് മുങ്ങി മരിച്ചു

 നീണ്ടൂര്‍: ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ആള്‍ കാല്‍വഴുതി വീണ് മുങ്ങി മരിച്ചു. നീണ്ടൂര്‍ പ്രാവട്ടം പുല്ലുകുന്നേല്‍ പി.കെ ലാലു (52) ആണ് മരിച്ചത്.


ഇന്നലെ ഉച്ചക്ക് 12.30ഓടെ കളത്തൂര്‍ ഭഗവതിക്ഷേത്രക്കുളത്തിലായിരുന്നു സംഭവം. സമീപത്തെ കരയോഗ കെട്ടിടത്തിലെ പുരയിടത്തില്‍ നിന്നും വിറക് ശേഖരിച്ചശേഷം, കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട ഓടിയെത്തിയ സമീപവാസിയായ വീട്ടമ്മ കരയോഗം സെക്രട്ടറിയെ വിവരമറിയിച്ചു. തുടര്‍ന്ന് കടുത്തുരുത്തി അഗ്നിശമനസേനയിലും ഏറ്റുമാനൂര്‍ പൊലീസിലും വിവരമറിയിച്ചു.




അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഷാജി കുമാറിന്റെനേതൃത്വത്തിലുള്ള സേനയും സ്‌കൂബാ ടീമും സ്ഥലത്തെത്തി.കുളത്തില്‍ ഇറങ്ങി തെരച്ചില്‍ നടത്തി ലാലുവിന്റെ മൃതദേഹം കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുളത്തില്‍ ഒന്നരയാള്‍ അടി വെള്ളമുണ്ടായിരുന്നു. ലാലുവിന് ഇടയ്ക്ക് ഫിറ്റ്‌സ് ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.


Post a Comment

Previous Post Next Post