പേവിഷബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു മൂന്ന് മാസം മുൻപ് വളർത്തുനായ മാന്തി, രണ്ട് ദിവസമായി വെള്ളം കുടിക്കുന്നില്ല


തൃശ്ശൂർ 

 തൃപയാര്‍: പേവിഷബാധയേറ്റ് ഏഴുവയസുകാരന്‍ മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും മകന്‍ ആകര്‍ഷാണ് മരിച്ചത്.

മൂന്ന് മാസം മുന്‍പ് കുട്ടിയെ വീട്ടിലെ വളര്‍ത്തുനായ മാന്തിയിരുന്നു.


രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതിന് വിമുഖത കാട്ടിയിരുന്നു. അതിനുമുന്‍പ് വേറെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. അസ്വസ്ഥത കാണിച്ചതോടെ ഞായറാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച്‌ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റെന്ന് മനസിലായത്. വലപ്പാട് ജി ഡി എം എല്‍ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്. ദിനേഷിന്റെയും ചിത്തിരയുടെയും ഏകമകനാണ്.

Post a Comment

Previous Post Next Post