കോഴിക്കോട്: വീടിന് മുകളില്‍ നിന്നും യുവാവ് വീണ് മരിച്ചു. കോട്ടുളി പോനാത്ത് താഴം ഞാന്വള്ളി കെ.സി.വിജീഷ്(40)ആണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. മുറിയില്‍ ചൂട് കൂടുതലായതിനാല്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു വിജീഷ്. അബദ്ധത്തില്‍ വീണതാകാമെന്നാണ് കരുതുന്നത്. വീട്ടുകാര്‍ രാവിലെയാണ് വിജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍ നടക്കും. പടിഞാന് വള്ളി വാസുദേവ കുറുപ്പിന്റെ മകനാണ്. അമ്മ: പരേതയായ കെ.സി. പ്രമീള
