കാസർകോട് കീഴൂര്‍: നിയന്ത്രണം വിട്ട കാർ ഇടിച്ച് യുവാവ് മരണപ്പെട്ടു രണ്ടു സുഹൃത്തുക്കൾക്ക് പരിക്ക്

കാസർകോട് 

കീഴൂര്‍:  24.03.2022) തെയ്യം കാണാനെത്തിയവര്‍ക്ക് നേരെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ച്‌ 18 കാരന്‍ മരിച്ചു.

സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടിക്കുളം തെക്കോത്ത് വളപ്പിലെ ശശി - ചിത്ര ദമ്ബതികളുടെ മകന്‍ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. നിതിന്‍ (19), ശ്രീലാല്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്.



വ്യാഴാഴ്ച പുലര്‍ചെ ഒന്നരമണിയോടെയാണ് അപകടം നടന്നത്. കീഴൂര്‍ തച്ചിലം തറവാട്ടിലെ തെയ്യം കാണാന്‍ എത്തിയതായിരുന്നു ഇവര്‍. തെയ്യം കഴിഞ്ഞ ശേഷം മടങ്ങാനിരിക്കെ കീഴൂര്‍ ഭാഗത്ത് നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ശ്രീലാലിനെ മംഗ്ളൂറിലെ ആശുപത്രിയിലേക്കും നിതിനെ കിംസ് ആശുപത്രിയിലേക്കും മാറ്റി.


ഹോടെല്‍ തൊഴിലാളിയാണ് വിഷ്ണുപ്രസാദ്.


Post a Comment

Previous Post Next Post