നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച്‌ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊല്ലം 

ച​വ​റ: നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ല്‍ ബൈ​ക്കി​ടി​ച്ച്‌ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു.​ദേ​ശീ​യ​പാ​ത​യി​ല്‍ ത​ട്ടാ​ശ്ശേ​രി ജം​ഗ്ഷ​നി​ല്‍ രാ​ത്രി 12 30നാ​യിരുന്നു അ​പ​ക​ടം.



ക​രു​നാ​ഗ​പ്പ​ള്ളി പാ​ട്ട​ത്തി​ല്‍ ക​ട​വ് മു​ണ്ട​ക​ത്തി​ല്‍ പ​രേ​ത​നാ​യ മ​ണി​യു​ടെ​യും ഗീ​ത​യു​ടെ​യും മ​ക​ന്‍ മ​നോ​ജ് (32 )ആ​ണ് മ​രി​ച്ച​ത്. മ​നോ​ജി​നൊ​പ്പം ബൈ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ഴീ​ക്ക​ല്‍ ഭ​ദ്ര​ന്‍ മു​ക്കി​ല്‍ വ​ട​ക്ക​യ്യ​ത്ത് വീ​ട്ടി​ല്‍ ദേ​വ​ന് (21) അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു.

ഭ​ക്ഷ്യ വ​സ്തു​വു​മാ​യി കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി മ​ഴ​യെ തു​ട​ര്‍​ന്ന് റോ​ഡി​ല്‍ നി​ര്‍​ത്തി ടാ​ര്‍​പ്പ കെ​ട്ടു​ക​യാ​യി​രു​ന്നു. വേ​ണ്ട​ത്ര വെ​ളി​ച്ചം ലോ​റി​യി​ലും റോ​ഡി​ലും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. മ​രി​ച്ച മ​നോ​ജും സു​ഹൃ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ശ​ക്തി​കു​ള​ങ്ങ​ര​യി​ലേ​ക്ക് പോ​ക​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Post a Comment

Previous Post Next Post