ഓടിക്കൊണ്ടിരുന്ന ഹ്യൂണ്ടായ് കാറിന് തീപിടിച്ചു


തിരുവല്ല: തിരുവല്ല-കായംകുളം റോഡിലെ മണിപ്പുഴയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപെട്ടു.

അമ്ബലപ്പുഴ കരൂര്‍ വടക്കേ പുളിയ്ക്കല്‍ വീട്ടില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെന്‍ കാറാണ് കത്തി നശിച്ചത്. മണിപ്പുഴ ഹിന്ദുസ്ഥാന്‍ പെട്രോള്‍ പമ്ബിന് സമീപം    ഇന്ന് രാത്രി 9.15ഓടെ ആയിരുന്നു സംഭവം.

കാറിന്റെ അടിയില്‍ നിന്നു പുക ഉയരുന്നതായി എതിരെ വന്ന വാഹന യാത്രികര്‍ പറഞ്ഞു. തുടര്‍ന്ന് കാര്‍ നിര്‍ത്തി രാമകൃഷ്ണന്‍ പുറത്തിറങ്ങി. അതിന് പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. സംഭവം കണ്ട് സ്വകാര്യ ബസ് ജീവനക്കാരായ രാജീവ്, ഗോപകുമാര്‍, പമ്ബ് ജീവനക്കാരനായ തോമസ് എന്നിവര്‍ ചേര്‍ന്ന് പമ്ബിലെ അഗ്നി ശമന സേന ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ പ്രാഥമിക രക്ഷാ പ്രവര്‍ത്തനം നടത്തി.

തുടര്‍ന്ന് തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീയണച്ചു. സംഭവത്തെ തുടര്‍ന്ന് റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.



Post a Comment

Previous Post Next Post