ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു

എറണാകുളം 

കോതമംഗലം: ചേലാട് ഇലവുംപറമ്ബിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു.

കൊരട്ടി തോട്ടത്തില്‍ രാധാകൃഷ്ണന്‍്റെ മകന്‍ ടി.യു. അരുണ്‍ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നെല്ലിക്കുഴി ഇടനാട് ഏരാവുങ്കല്‍ വിഷ്ണു സുരേഷിനാണ് (25) പരിക്കേറ്റത്. ഇന്ന്‌ രാത്രി 7.30 ഓടെയാണ് അപകടം.

എറണാകുളത്തെ സ്വകാര്യ കമ്ബനി ജീവനക്കാരായ ഇരുവരും ഭൂതത്താന്‍കെട്ടില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. മുന്നില്‍ പോയ ട്രക്കിനെ മറികടക്കുന്നതിനിടെ ബൈക്കിന്‍്റെ കണ്ണാടി ട്രക്കില്‍ തട്ടി നിയന്ത്രണം വിട്ട് ഇരുവരും റോഡില്‍ തലയിടിച്ച്‌ വീഴുകയായിരുന്നു. ഉടനെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണ്‍ മരിച്ചിരുന്നു.

നെല്ലിക്കുഴിലെ മതാവിന്‍്റെ വീട്ടില്‍ നിന്നാണ് അരുണ്‍ ജോലിക്ക് പോയിരുന്നത്. വിഷ്ണുവിനെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം താലുക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: ശ്രീജ. സഹോദരന്‍: അഖില്‍.


Post a Comment

Previous Post Next Post