ബൈക്കും ബസ്സും കൂട്ടി ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്


 കോഴിക്കോട്‌:പയ്യോളി ദേശീയ പാതയില്‍ ബസിടിച്ച്‌ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.കൊയിലാണ്ടി കൊല്ലം സ്വദേശി മുഹമ്മദ് സജാദ്(19),കീഴൂര്‍ സ്വദേശി മുഹമ്മദ് ഫസല്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇരുവരും കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.പരിക്കേറ്റവരെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യോളി പഴയ പഞ്ചായത്ത് ഓഫിസിന് സമീപമാണ് അപകടമുണ്ടായത്.ഇന്ന് രാവിലെ 8.30യോടെ സ്‌കൂളിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറി കടക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം.അപകടം നടന്നയുടന്‍ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.മറ്റൊരു ഡ്രൈവര്‍ എത്തി ബസ് മാറ്റിയിട്ടാണ് ഗതാഗത കുരുക്ക് ഒഴിവാക്കിയത്.

Post a Comment

Previous Post Next Post