കാ​റു​ക​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് കൂ​ട്ടി​യി​ടി​ച്ച്‌ റോ​ഡി​ന് താ​ഴെ​യു​ള്ള വീ​ടി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു


വയനാട് 

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കാ​റു​ക​ള്‍ നി​യ​ന്ത്ര​ണം വി​ട്ട് കൂ​ട്ടി​യി​ടി​ച്ച്‌ റോ​ഡി​ന് താ​ഴെ​യു​ള്ള വീ​ടി​ലേ​ക്ക് മ​റി​ഞ്ഞ് നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു


ക​ണ്ണൂ​ര്‍ വെ​ളി​മ​ന്നം തേ​ക്കും​പാ​ടം അ​ശോ​ക​ന്‍ (53), നെ​ന്‍​മേ​നി ചി​റ​ട്ടോ​ലി​ക്ക​ല്‍ വാ​സ​ന്തി സു​രേ​ന്ദ്ര​ന്‍ (38), അ​നാ​മി​ക സു​രേ​ന്ദ്ര​ന്‍ (16), ഇ​രി​ട്ടി ഞാ​ലി​ക്ക​ല്‍ അ​നീ​ഷ്കു​മാ​ര്‍ (38) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ കോ​ളി​യാ​ടി ചെ​ന്പ​ക​ച്ചോ​ടാ​ണ് അ​പ​ക​ടം.

പ്ര​ധാ​ന റോ​ഡി​ലേ​ക്ക് ഇ​റ​ക്കം വ​ഴി വ​രു​ന്പോ​ള്‍ പു​റ​കി​ലെ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മു​ന്നി​ലെ കാ​റി​ല്‍ ഇ​ടി​ച്ച്‌ ര​ണ്ടു കാ​റും​കൂ​ടി റോ​ഡി​ന് താ​ഴേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് അ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന​തും വീ​ടി​ന് മു​ന്നി​ല്‍ ആ​ളി​ല്ലാ​തി​രു​ന്ന​തും വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.



Post a Comment

Previous Post Next Post