നെടുമങ്ങാട് :കളിക്കുന്നതിനിടയില്‍ മരത്തില്‍ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്നുകാരന്‍ മരിച്ചു.
കളിച്ചു കൊണ്ട് നിന്ന സൂരജ് കയര്‍ കഴുത്തില്‍ കുരുങ്ങി പിടയുന്നത് കണ്ട അമ്മൂമ്മ പുഷ്പ ഓടിച്ചെന്നു കയര്‍ മുറിച്ചിട്ടു. ഇതിനിടയില്‍ ഇവര്‍ കാല്‍ വഴുതി സമീപത്തെ കുഴിയില്‍ വീണു. ഇവര്‍ക്കും പരിക്കേറ്റു. രണ്ടു പേരെയും ഉടന്‍ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂരജ് മരിച്ചിരുന്നു. സാരമായി പരിക്കേറ്റ അമ്മൂമ്മ പുഷ്പയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൂരജ് മാണിക്കപുരം സെന്റ് തെരെസാസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.