നാലു വയസുകാരൻ കുളത്തിൽ വീണു മരിച്ചു



തൃശ്ശൂർ 

കൈപ്പമംഗലം: കയ്പമംഗലത്ത് നാലു

വയസുകാരൻ കുളത്തിൽ വീണു മരിച്ചു.

വഴിയമ്പലം പടിഞ്ഞാറ് കാരാപ്പുള്ളി

ക്ഷേത്രത്തിന് സമീപം ഈരേക്കാട്ട്

രാജീവിന്റെ മകൻ രുദ്രനാഥ് ആണ് മരിച്ചത്.

ഉച്ചക്ക് രണ്ട് 2 മണിയോടെയായിരുന്നു

സംഭവം. രുദ്രനാഥിനെ കാണാതായതിനെ

തുടർന്ന് അന്വേഷിച്ചെത്തിയ വീട്ടുകാരാണ്

തൊട്ടടുത്ത ഈരേക്കാട്ട് ക്ഷേത്ര കുളത്തിൽ

കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം

സംഭവിച്ചിരുന്നു. കയ്പമംഗലം പോലീസ്

മേൽനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post