കാട്ടാക്കട: ഇടിമിന്നലില്‍ ഒരു വീട്ടിലെ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്കു കേള്‍വിക്കു തകരാര്‍
അഭിനവിന്റെ ചെവിക്കു പൊള്ളലേറ്റു. ഇടിമിന്നലിനു ശേഷം വളര്‍ത്തു നായ പ്രതികരിക്കുന്നില്ലെന്നും കേള്‍വി നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും വീട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രി 8.30നാണ് ഇടിമിന്നല്‍ ഉണ്ടായത്. വലിയൊരു തീഗോളം വീട്ടില്‍ പതിച്ച പ്രതീതിയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
വീടിന്റെ ജനാലച്ചില്ലുകള്‍ പൊട്ടി, ചുവരുകളില്‍ പലേടത്തും വിള്ളലുമുണ്ട്. വയറിംഗും ഉപകരണങ്ങളും കത്തിയപ്പോഴുണ്ടായ പുകയില്‍ കാഴ്ച മറയുകയും ഒന്നും കേള്‍കാന്‍ പറ്റാത്ത അവസ്ഥയിലുമായി എന്നാണ് കുടുംബം പറയുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വീട്ടുകാരാണ് പിന്നീട് ഇവര്‍ക്ക് തുണയായത്. തുടര്‍ന്ന് ജനപ്രതിനിധികളെത്തി എല്ലാവരെയും വിളപ്പില്‍ശാല ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കേള്‍വിക്കു തകരാര്‍ ഉള്ളതായി കണ്ടെത്തിയത്.
