പത്തനംതിട്ട: ആറന്മുളയിൽ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു.



പത്തനംതിട്ട: ആറന്മുളയിൽ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു. ഇടയാറന്മുള സ്വദേശി സജി ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് റോബിൻ സജിയെ കമ്പി വടികൊണ്ട് അടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നു. സജിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

Previous Post Next Post