നിയന്ത്രണം വിട്ട ടിപര്‍ വീടിന്റെ മതിലും ഗേറ്റും ഇടിച്ചു തകര്‍ത്ത് അപകടം. ചിറയിന്‍കീഴ് മുട്ടപ്പലത്താണ് സംഭവം.
മുട്ടപ്പലം സ്വദേശി സലീമിന്റെ വീടിന്റെ മതിലും ഗേറ്റുമാണ് തകര്‍ന്നത്. ടിപര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് വീട്ടുകാര്‍ വീടിനുള്ളില്‍ ആയതിനാല്‍ വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. വാഹനാപകടത്തെ തുടര്‍ന്ന് ഈ വഴിയുള്ള റോഡ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
