ആലപ്പുഴയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. പള്ളാത്തുരുത്തിയില്‍ അറ്റകുറ്റപ്പണിക്കിടെയാണ് ഹൗസ് ബോട്ടിന് തീപിടിച്ചത്.
ആര്‍ക്കും പരിക്കില്ല. ഹൗസ് ബോട്ടിനുള്ളില്‍ വെല്‍ഡിങ് ജോലി ചെയ്തിരുന്നവര്‍ പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടു. ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിച്ചു.
സമീപത്ത് നിരവധി ഹൗസ് ബോട്ട്കള്‍ ഉണ്ടായിരുന്നു. ഇവ ഉടന്‍തന്നെ ദൂരേയ്ക്ക് മാറ്റി. അഗ്നിരക്ഷാസേനയെത്തി നാട്ട്കാരുടെ സഹായത്തോടെ തീ അണച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ആലപ്പുഴ സ്വദേശി ജോസിന്‍്റെ ഉടമസ്ഥതയിലുള്ള ഗോഡ്സ് ഓണ്‍ എന്ന ഹൗസ് ബോട്ട് പൂര്‍ണ്ണമായും കത്തിച്ചാമ്ബലായി. വെല്‍ഡിംഗ് ജോലിക്കിടെ തീപ്പൊരി ചിതറിയതാണെന്നാണ് സൂചന. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
