കോട്ടയം
മണർകാട്: യുവതിയായ വീട്ടമ്മ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. മണർകാട് മാലം ചിറയിൽ അർച്ചന രാജ് (24) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏറെ നേരമായി കാണാതായതിനെത്തുടർന്ന് വീട്ടുകാർ ആന്വേഷിച്ചപ്പോഴാണ് വീട്ടിലെ കുളിമുറിയിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. വീട്ടുകാരും അയൽവാസികളും ചേർന്ന് മണർകാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. കോട്ടയം സബ് കളക്ടറുടെ നേതൃത്വത്തിൽ മണർകാട് പോലീസ് പരിശോധന നടത്തി. ഇന്ന് മൃതദേഹപരിശോധന നടത്തും. മൂന്നുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഒന്നരവയസ്സുള്ള കുട്ടിയുണ്ട്. അസ്വാഭാവിക മരണത്തിന് മണർകാട് പോലീസ് കേസെടുത്തു. കിടങ്ങൂർ നെടുമങ്ങാട്ട് രാജുവിന്റെയും ലതയുടെയും മകളാണ്. ഭർത്താവ്: ബിനു, മകൾ: ഹൃതിക. സഹോദരിമാർ: അഞ്ജു, അക്ഷയ സംസ്കാരം ഇന്ന് വൈകിട്ട് 4ന് കിടങ്ങൂരിലെ വീട്ടുവളപ്പിൽ.