കോഴിക്കോട് പയ്യോളി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല

 പയ്യോളി: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.  വൈകീട്ട് 6 മണിയോടെ പയ്യോളി ഹൈസ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത്ത്ത് റെയില്‍വെ പാളത്തിലാണ് അപകടമുണ്ടായത്.

ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം ശരീരം ചിന്നിച്ചിതറിയിരുന്നു.


കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്‌സ്പ്രസ് തട്ടിയാണ് യുവാവ് മരണപ്പെട്ടത്. എഞ്ചിനിടയില്‍ കുടുങ്ങിയ ശരീരഭാഗങ്ങള്‍ ഒഴിവാക്കുന്നതിനായി അര മണിക്കൂറോളം ട്രെയിന്‍ സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടു.


എസ്‌ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം വടകര ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.



Post a Comment

Previous Post Next Post