എറണാകുളം
കുറുപ്പംപടി: പെരിയാര്‍വാലി മെയിന്‍ കനാലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. രായമംഗലം പോണേക്കുടി വീട്ടില്‍ വേണുഗോപാലിന്റെ മകന്‍ അശ്വിന്‍ (10) ആണ് മരിച്ചത്.
ഞായര്‍ വൈകിട്ട് ആയിരുന്നു അപകടം. കുളിക്കാനായി കനാലില്‍ ഇറങ്ങിയ അശ്വിന്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മണ്ണൂര്‍ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ സ്‌കൂളിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.
