കോതമംഗലം വാളറക്കു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

 കോതമംഗലം: കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറക്കു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. കാറില്‍ ഉണ്ടായിരുന്ന ഊട്ടി പനക്കല്‍ സബിത ജോസഫ് (53) നെ സാരമായ പരുക്കുകളോടെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 5 മണിയോടെ വാളറയില്‍ വച്ചാണ് അപകടം. എറണാകുളത്തു നിന്ന് ബൈസണ്‍ വാലിക്ക് പോകുകയായിരുന്ന ബസും മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം തിരികെ പോകുകയായിന്ന കാറുമാണ് കൂട്ടിയിടിച്ചത്




Post a Comment

Previous Post Next Post