തൃശ്ശൂർ ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ അഞ്ചു കുട്ടികൾ കായലിൽ മുങ്ങി; മൂന്നുപേർ മരിച്ചു

തൃശ്ശൂർ 

ചാവക്കാട് ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു.സൂര്യ(16) , വരുൺ (16) മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കഴുത്താക്കലിൽ കായലിലെ ചെളിയിൽ താഴ്ന്നാണ് അപകടം ഉണ്ടായത്.


വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി, മൂന്ന് പേ‌‌ർ ചെളിയിൽപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 



Post a Comment

Previous Post Next Post