ഇന്ന് സംസ്ഥാനത്ത് മൂന്നു ഇടങ്ങളിലായി വെള്ളത്തിൽ മുങ്ങി ജീവൻ പൊലിഞ്ഞത് 6 വിദ്യാർത്ഥികൾ

  അപകട വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

ഇന്ന് സംസ്ഥാനത്ത് മൂന്നു ഇടങ്ങളിലായി വെള്ളത്തിൽ മുങ്ങി ജീവൻ പൊലിഞ്ഞത് 6 വിദ്യാർത്ഥികൾ



മലപ്പുറം 1 തൃശ്ശൂർ 3 കോട്ടയം 2

----------------------------------------

 തൃശ്ശൂർ

ചാവക്കാട് ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു.സൂര്യ(16) , വരുൺ (16) മുഹ്‌സിൻ (16) എന്നിവരാണ് മരിച്ചത്. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കഴുത്താക്കലിൽ കായലിലെ ചെളിയിൽ താഴ്ന്നാണ് അപകടം ഉണ്ടായത്.

വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങി, മൂന്ന് പേ‌‌ർ ചെളിയിൽപ്പെടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


----------------------------------------

 കോട്ടയം 

മീനച്ചിലാറ്റിൽ പേരൂർ പള്ളികുന്നേൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു;

ചെറുവാണ്ടൂര്‍ കിഴക്കേ മാന്തോട്ടത്തില്‍ ലിജോയുടെ മകന്‍ അമല്‍ (16), ചെറുവാണ്ടൂര്‍ വെട്ടിക്കല്‍ സുനിലിന്റെ മകന്‍ നവീന്‍ (15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പേരൂര്‍ പള്ളിക്കുന്നില്‍ കുളിക്കാനെത്തിയവരാണ് 12 മണിയോടെ അപകടത്തില്‍പെട്ടത്.

പള്ളികുന്ന് മാവിന്‍ചുവട് കടവില്‍നിന്ന് കുളിക്കാനിറങ്ങിയ നാല് പേരില്‍ രണ്ട് പേരാണ് പുഴയിലെ കയത്തില്‍ മുങ്ങിതാഴ്ന്നത്. സൈക്കിളിലാണ് എത്തിയ ഇവര്‍ നല്ല ഒഴുക്കുള്ള വളവിലാണ് കുളിക്കാനിറങ്ങിയത്. ഇത് അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞെങ്ങിലും ഇരുവരും ഇത് അവഗണിച്ചു.

കൂട്ടുകാരുടെ ബഹളം കേട്ട് പുഴയുടെ ഇരുകരകളിലും ചൂണ്ട ഇട്ടിരുന്ന നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അമല്‍ മരിച്ച നിലയിലായിരുന്നു. നവീനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു. ഏറ്റുമാനൂര്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആണ് അമല്‍. നവീന്‍ മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്



 മലപ്പുറം 

 നിലമ്പൂർ കൂറ്റംപാറ ചെറായിപുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥിയാണ് മുങ്ങിമരിച്ചത്

 വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും സുഹൃത്തുക്കളും തമ്മിൽ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു

രാവിലെ 11മണിയോടെ ആണ് സംഭവം 

 പൂക്കോട്ടുംപാടം റൈറ്റ് ഫർണിച്ചർ ഉടമ മുജീബ്റഹ്മാന്റെ മകൻ റിഷാൽ ആണ് മരണപ്പെട്ടത് മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ഹോസ്പിറ്റൽ

 പൂക്കോട്ടുംപാടം ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് മരണപ്പെട്ട റിഷാൽ



Post a Comment

Previous Post Next Post