മതിലകം: മതിലകം പള്ളി വളവിന് സമീപം കാര്‍ റോഡരികിലെ മരത്തിലിടിച്ച് കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു
എറണാകുളം കരിമുകള്‍ പിണര്‍മുണ്ട സ്വദേശികളായ കുറ്റിക്കാട്ടില്‍ വീട്ടില്‍ അബ്ദുല്‍ കരീം (50), ഭാര്യ സൗദ(45), മക്കളായ നഫീസത്ത് (20), അല്‍ഫിയ (16), ബന്ധുവും സമീപവാസിയുമായ മാനാത്ത് മന്‍സിലില്‍ അബൂബക്കറിന്റെ മകന്‍ ഷിഹാബ് (20) എന്നിവര്‍ക്കാണ് പരിക്ക്.
ഇവരെ മതിലകത്തെ പൊലീസ് ജീപ്പിലും പുന്നക്കബസാര്‍ ആക്‌ട്സ് ആംബുലന്‍സിലുമായി കൊടുങ്ങല്ലുര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിലകം പള്ളി വളവിന് സമീപം ബറോഡ ബാങ്കിന് മുന്‍പില്‍ വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു കാറിലുള്ളവര്‍.
മരത്തിലിടിച്ച് തകര്‍ന്ന കാറിലുണ്ടായിരുന്നവരില്‍ ചിലര്‍ അബോധാവസ്ഥയിലായി. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. മതിലകം അഡീഷണല്‍ എസ്.ഐ ഉണ്ണികൃഷ്ണന്‍, സി.പി.ഒ ഷിജു, ഹോം ഗാര്‍ഡുകളായ അന്‍സാരി പുന്നിലത്ത്, പത്മകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
