പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
വടകര: ഓര്‍ക്കാട്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണപ്പുറം എരുവാട്ടിതാഴ കുനി രാജീവന്റെയും ലതയുടെയും മകള്‍ അമയയാണ് (17) മരിച്ചത്. വീടിനകത്ത് കിടപ്പുമുറിയില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മടപ്പള്ളി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ഥിനിയാണ് അമയ. . കിടപ്പുമുറിയുടെ വാതിലടച്ച മകള്‍ ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അമ്മയുടെ നിലവിളി കേട്ടെത്തിയവര്‍ വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരന്നു. എടച്ചേരി പോലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
