തിരുവനന്തപുരം: നെടുമങ്ങാട് മുല്ലശ്ശേരി കല്ലയം തേറക്കോട് പാറക്കുളത്തില്‍ യുവാവിന്‍റെ മൃതദ്ദേഹം കണ്ടെത്തി. കാട്ടാക്കട പൂഞ്ഞംകോട് ശ്രീകൃഷ്ണ വിലാസം ഹരികൃപയില്‍ അനന്ദനാരായണന്‍റെ (24) മൃതദേഹമാണ് ലഭിച്ചത്. പാറക്കുളത്തിന് മുകളില്‍ ആക്ടീവ സ്കൂട്ടര്‍ കണ്ട പ്രദേശവാസി സംശയം തോന്നി കുളത്തില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇയാളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൂന്ന് ദിവസം മുന്‍പ് കാട്ടാക്കട പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവ് രണ്ടാഴ്ചയായി ഇവിടെ കറങ്ങി നടക്കുന്നുണ്ടെന്നും സ്ഥിരമായി പാറയുടെ മുകള്‍ വശത്ത് ഇരിക്കുന്നത് കണ്ടിട്ടുണ്ടെന്നും പ്രദേശ വാസികള്‍ പറയുന്നു.
