മലപ്പുറം സ്വദേശിയായ വിദ്യാർഥി കളമശ്ശേരിൽ വാഹനാപകടത്തൽ മരിച്ചു മലപ്പുറം സ്വദേശിയായ വിദ്യാർഥി കളമശ്ശേരിൽ വാഹനാപകടത്തൽ മരിച്ചു
കളമശ്ശേരി: ബൈക്കിന് പിന്നിൽ ലോറിയിടിച്ച് മലപ്പുറം സ്വദേശിയായ വാഫി വിദ്യാർഥി മരിച്ചു. ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്നു കളമശേരി മർക്കസ് വാഫി കോളജ് വിദ്യാർഥി മലപ്പുറം അകപ്പറമ്പ് പള്ളിപ്പറമ്പൻ അബ്ബാസിന്റെ മകൻ മുഹമ്മദ് മർവ്വാൻ (17) ആണ് മരിച്ചത്. ബൈക്ക് ഓടിച്ച വിദ്യാർഥി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 4.30 ന് കളമശ്ശേരി -പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം. നോമ്പ് തുറക്കാനുള്ള പാലും പഴവർഗങ്ങളും വാങ്ങി വരുമ്പോൾ ബൈക്കിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ മവർവ്വാന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. കിന്റർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.