കൂത്തുപറമ്ബ് മൂന്നാംപീടികയില്‍ ബസ്സും ബൊലേറോയും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. രണ്ട് പേർക്ക് പരിക്ക്

 കൂത്തുപറമ്ബ്

മൂന്നാംപീടികയില്‍ ബസ്സും ബൊലേറോയും ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പരിക്കേറ്റ ബൊലേറോ ഡ്രൈവര്‍ പ്രജിത്‌, കെ സഖില്‍ എന്നിവരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



വ്യാഴം വൈകിട്ട്‌ 4.50നാണ് മൂന്നാംപീടിക അക്ഷയകേന്ദ്രത്തിന് എതിര്‍വശത്ത് ഒരേദിശയില്‍നിന്നെത്തിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. മട്ടന്നൂരില്‍നിന്ന്‌ തലശേരി ഭാഗത്തേക്ക് പോവുന്ന സ്വകാര്യബസ് യാത്രക്കാരെ ഇറക്കാന്‍ നിര്‍ത്തുകയായിരുന്നു. തൊട്ടുപിറകില്‍ ബൊലേറോയും നിര്‍ത്തി. ഈ സമയം മറ്റൊരു ബസ്സിനെ മറികടന്നെത്തിയ ടോറസ് ലോറി ബൊലേറോയിലിടിച്ചു. മുന്നോട്ടുനീങ്ങിയ ബൊലേറോ ബസ്സിലിടിച്ചാണ്‌ നിന്നത്‌. ബൊലേറോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തെതുടര്‍ന്ന്‌ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കൂത്തുപറമ്ബ് സിഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ക്രയിന്‍ ഉപയോഗിച്ച്‌ ബൊലേറൊയെ നീക്കിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Post a Comment

Previous Post Next Post