മലപ്പുറം
പരപ്പനങ്ങാടി
താനൂർ റോഡിൽ ചിറമംഗലത്ത്
ബസ്സും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രികന്
ദാരുണാന്ത്യം. എറണാകുളം
പള്ളുരുത്തി കൂവത്തറ
സ്വദേശി ഷംലയുടെ മകൻ
കെ.എൻ.നിയാസ് (25) ആണ് മരിച്ചത്. .
അപകടത്തിൽ തൽക്ഷണം മരണം
സംഭവിച്ചു. ഇന്ന് രാവിലെ 6.20
മണിയോടെയാണ് അപകടം
സംഭവിച്ചത്. അപകടത്തിൽ
മരിച്ച യുവാവ് സഞ്ചരിച്ചിരുന്ന
സ്കൂട്ടർ പൂർണ്ണമായും
തകർന്നിട്ടുണ്ട്. തിരൂരിൽ നിന്നും
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന
സ്വകാര്യബസ്സാണ് സ്കൂട്ടറിലിടിച്ച്
അപകടമുണ്ടായത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി

