https://chat.whatsapp.com/GVSade1ax507UDw683fxir
തിരുവനന്തപുരം :ആറ്റിങ്ങൽ മാമത്തിനടുത്ത്
ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ച
കെഎസ്തർടിസി ബസ് നിയന്ത്രണം വിട്ട്
എതിർദിശയിലെ പുരയിടത്തിലേക്ക് ഇടിച്ചു
കയറി നിന്നു. ഇന്ന് രാവിലെ 11
മണിയോടെയാണ് സംഭവം.
കണിയാപുരത്തു നിന്നു ആറ്റിങ്ങലിലേക്ക്
വന്ന കെഎസ്ആർടിസി ബസ് മാമം
പാലത്തിനു സമീപം റോഡ് മുറിച്ചു കടക്കാൻ
നിന്ന സ്കൂട്ടറിനെയും എതിർ ദിശയിൽ നിന്നു
വന്ന ബൈക്കിനെയും ഇടിച്ചു.
കെഎആർടിസി ബസ് ഓവർടേക്ക്
ചെയ്ത് കേറിയത് ആണ് അപകട കാരണം
എന്ന് നാട്ടുകാർ പറയുന്നു. ബൈക്ക്
യാത്രക്കാരൻ ഊന്നന്മൂട് സ്വദേശി മണി
ലാലിനെ ഗുരുതര പരിക്കുകളോടെ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കൊണ്ടുപോയി. സ്കൂട്ടർ യാത്രകാരനായ
റംസിയെ നിസാര പരിക്കുകളോടെ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റംസിയുടെ
കൂടെ ഉണ്ടായിരുന്ന 5 വയസുകാരൻ
പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.